Wednesday, 31 December 2014

പുതുവത്സര ചിന്തകൾ.

മുകുളിത നിമിഷങ്ങൾ  നാഴികകളായുംക്രമേണ  ദിവസങ്ങളുംമാസങ്ങളും വർഷ  ങ്ങളുമായും വിടർന്നു  വികസിക്കുമ്പോൾ മനസ്സിൽ തുളുമ്പുന്ന ആഹ്ലാദത്തിൽ കലരുന്ന   വിഷാദഛവി പലപ്പോഴും തിരിച്ചറിയപ്പെടാറില്ല . വിടർന്നു  വികസിക്കുക  എന്നതിനു  സമാന്തരമായിമരിച്ച്  പുനർജനിക്കുന്നു എന്നൊരർത്ഥം   കൂടി  ഇതിൽ  അന്തർലീന മായിരിക്കുന്നു എന്നറിയുക. നിമിഷങ്ങൾ മരിച്ച്  മണിക്കൂറുകളായുംഅവ  ദിവസ ങ്ങളായും പിന്നെ ആഴ്ച്ചകളായും.. അങ്ങിനെ..അങ്ങിനെ..വിലക്ഷണമെന്നു  തോന്നാം.  ഗ്ലാസ് പാതി നിറഞ്ഞതാണോപാതി  കുറഞ്ഞതാണോ എന്ന വീക്ഷണ വ്യതിരേകമാണ്  പ്രശ്നം. `മൃത്യുഎന്ന  കറുത്ത സങ്കീർണ്ണതയാണ്  വിഷാദ ഹേതു.   കറുപ്പിന്  ഏഴ്  അഴകെന്നു  നാം പറയും.  അതേ  സമയം  നമുക്ക്  ഇഷ്ട്ടമല്ലാത്തതിനെല്ലാം  ഒരേ  മനസ്സോടെ , എന്നും നമ്മൾ  ചാർത്തി   കൊടുക്കുന്ന   നിറവും  കറുപ്പു  തന്നെ.  മനുഷ്യമനസ്സും സ്വഭാവരീതികളും , പ്രതികരണങ്ങളും  വിരോധാഭാസങ്ങളുടെ  കലവറ തന്നെ. എന്നിരുന്നാലും എന്തും  ഏതും ആവിർഭവിച്ച്  വികാസ പരിണാമങ്ങളിലൂടെ  പുരോഗമിക്കുന്നത്  ആത്യന്തികമായ   ഒരു സത്യത്തിലെത്തിച്ചേരാൻ മാത്രമല്ലെ   

മൊട്ടിട്ട പുഷ്പം പൂർണ്ണ  പ്രഫുല്ലമാകുന്നത്  ഇതൾ കൊഴിഞ്ഞ് ഉതിർന്നു വീഴാൻ മാത്രമാണോ ?  ശ്രീ മഹാഭാഗവതത്തിൽ    `മരിച്ചു കൊണ്ടിരിക്കുന്ന മർത്യൻ`   ന്നൊരു പരാ മർശമുണ്ട്.  ആലോ ചിച്ചാൽ  അതാണ്  ഉണ്മ ,  പരമമായ  സത്യം.   മനുഷ്യൻ  ജീവിച്ചു  കൊ ണ്ടി രിക്കുകയല്ല മറിച്ച്  ഓരോ  നിമിഷവും മരിച്ചു കൊണ്ടിരിക്കുകയാണ്.എഴുപതോഎൺപതോ  അഥവാ നൂറോ    വർഷങ്ങൾകൊണ്ട്  ജീവാത്മാവ് ഉപേക്ഷിച്ചു പോകുന്ന  ഒരു  ശരീരത്തി ന്റെ  ജഡാവസ്ഥയിലേക്കുള്ള  പ്രയാണമാണ് ജീവിതം എന്നതാണോ  ചിതമായ തിരിച്ചറിവ് ? എന്നിട്ടും നമ്മൾ അന്യോന്യം സൗഹൃദത്തിന്റെ സ്വഛഗുണം  തിരസ്ക്കരിച്ച് വൈരാഗ്യത്തിന്റെ  വൈകൃതത്താൽ സ്വാധീനിക്കപ്പെടുന്നതെന്തിന് ?

ജ്ഞാനപ്പാനയിൽ ചോദിക്കുന്നു :

കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മൽസരിക്കുന്നതെന്തിന്നു നാം വൃഥാ ?

നാമാരും  ഇന്നലകളെക്കുറിച്ച്  വ്യാകുലപ്പെടുകയോ, നാളെയെപ്പറ്റി  വിഹ്വലരാവുകയോ   ചെയ്യുന്നില്ല . ഇന്നിനാണ് പ്രാധാന്യം.  ഇന്ന്ഇപ്പോൾ . വർത്തമാന കാലം. നിഴൽ  പോലെ കൂടെയുള്ള  മൃത്യുവിനെക്കുറിച്ച്  വേവലാതിപ്പെടാതെ  ഇന്നിനെ  ആഘോഷമാക്കുക.  അവഗണിക്കാനുംമറക്കാനുംതിരസ്ക്കരിക്കാനും നമുക്കുള്ള   കഴിവ്   അപാരം. ജീവിതം ജീവിക്കാനുള്ളതാണെന്നും  മരണത്തെ കാത്തുകാത്തിരി ക്കാനുള്ളതല്ലെന്നും ദൃഡമായി, സ്വയം വിശ്വസിക്കുക. അതുപയോഗിച്ച്   ജാഗരംസ്വപ്നംസുഷുപ്തി  എന്ന  അവസ്ഥാത്രയങ്ങളിലെല്ലാം നമ്മോടൊപ്പമുള്ള   മരണത്തെ   അഗണ്യകോടിയിൽ തള്ളുക.

എന്നിട്ടും മരണം ഇങ്ങടുത്തെത്തിയാൽ നാം ഭയചകിതരാകുന്നു. ഒരു പഴയ  വസ്ത്രം  മാറ്റി  പുതിയത്  ധരിക്കുന്നതു പോലെ, അല്ലെങ്കിൽ കാറ്റ് പൂവിൽ നിന്ന് സുഗന്ധത്തെ  എടുത്തു കൊണ്ട് പോകും പോലെ അത്ര ലളിതമാണ് മരണം എന്ന  പ്രതിഭാസം  എന്ന്  ശ്രീമദ് ഭഗവത് ഗീത.  അതിനാൽ സത്യം ഉൾക്കൊണ്ട് ഭയത്തെ വെടിയുക.



ആപ്പോൾ, പറഞ്ഞു  വരുന്നത്അനശ്വരമായ  ജീവചൈതന്യം ഒരു ശരീരം വിട്ട്  മറ്റൊരു ശരീരം  സ്വീകരിക്കുന്നതു പോലെ ,  വർഷത്തിന്റെ  (2014) ചൈതന്യവും , ഒരു പുതു  വർഷത്തിലേക്ക്  (2015) ചേക്കേറുന്ന ശുഭ മുഹൂർത്തം  സമാഗതമാവുകയാണ്. ഇപ്പോൾ എല്ലായ്പ്പോഴത്തേയും  പോലെഎല്ലാവരേയും  പോലെ  കഴിഞ്ഞ വർഷത്തേയും,  മുൻ പത്തേയും വിഷാദം, ദു:ഖം, വൈരാഗ്യം, രിപുത്വം തുടങ്ങി  എല്ലാ  അലോസരങ്ങളേയും   മറക്കാം. ആത്മഹർഷം ഉളവാക്കിയ  നിമിഷങ്ങളേയും, സംഭവങ്ങളേയും,  അനുഭവങ്ങളേയും   മാത്രം  ഓർമ്മച്ചെപ്പിൽ  മുകളിലായ്  സൂക്ഷിക്കുക.  ഇനിയങ്ങോട്ടുള്ള   കാലപ്രവാഹത്തിൽ , എപ്പോഴെങ്കിലും  മയിൽപ്പീലി   ഇതളുകളേയുംവർണ്ണ വളപ്പൊട്ടുകളേയും   പോലെ  പൊടി  തട്ടി എടുക്കാനും,  ഓമനിക്കാനും   ബാല്യ നിഷ്ക്കളങ്കതയിലേക്ക്  വീണ്ടും  ഒന്നെത്തിനോക്കാനും..  നല്ലതെന്ന  ഗണത്തിൽ പെടുത്താവുന്ന ഒന്നും  ഇതുവരെ  ചെയ്തിട്ടില്ലെങ്കിൽ  ഇനി  അങ്ങോട്ടെങ്കിലും  പ്രാവർത്തികമാക്കാൻ  ആത്മാർത്ഥമായി  ശ്രമിക്കുക.   അപരിചിതരോടു    പോലും    പുഞ്ചിരിക്കാൻ  ശീലിക്കുക.   എന്നത്തേയും  പോലെ   പുതുവർഷ   പ്രതിജ്ഞകളൊന്നും   തന്നെ  നിറവേറ്റപ്പെടാതിരിക്കണമെന്നുള്ള   നിർബ്ബന്ധബുദ്ധി ഒഴിവാക്കുക. നല്ലത് വരും.

സന്തോഷ വേളയിൽ എല്ലാ സുഹ്രുത്തുക്കൾക്കും  നവവത്സരാശംസകൾ നേരുന്നു.
ഐശ്വര്യവുംആനന്ദവുംസമൃദ്ധിയും ,സൗഹൃദവുംപുതു വർഷത്തിൽ  നിറയട്ടെ.!         ലോകാ സമസ്താ സുഖിനോ ഭവന്തു!
                                                                     ==============================