കാലികമായ ചില ആകുലതകൾ
ഇന്ന് ജനുവരി 30. നമ്മുടെ
നാട്ടിൽ കൊറോണ കാലു കുത്തിയിട്ട് രണ്ട് വർഷം. വർഷികാഘോഷത്തിന് മാറ്റു കൂട്ടാൻ ഇതാ
വൈറസ്സിന്റെ പുതിയ വകഭേദം “നിയോകോവ്” ഉടനെ റിലീസാകുന്നു. അത്യന്ത
വ്യാപനശേഷിയുള്ള
ഇത്
മനുഷ്യ
രാശിയെ ഗ്രസിക്കാൻ ഒരു
ചെറിയ
രൂപാന്തരത്തിന്റെ
കൂടി
ആവശ്യകതയെ
ഉള്ളു
എന്ന്
വൂഹാനിലെ
ഗവേഷകർ.
ബാധിക്കുന്ന മൂന്നിൽ
ഒരാൾക്ക്
മരണം
എന്നാണ്
പ്രവചനം.
കഴിഞ്ഞ
രണ്ട്
വർഷമായി
ലോകജനത കൊറോണയുടേയും, അതിന്റെ
അനേകം രൂപാന്തരങ്ങളുടേയും ആക്രമണത്തിൽ
നാനാവിധ
വൈഷമ്യങ്ങളും,
ബുദ്ധിമുട്ടുകളും
അനുഭവിക്കുന്നു.
എല്ലാത്തിനും കാരണം ചൈനയും, വൂഹാൻ പ്രവിശ്യയിലെ വൈറോളജി
ഗവേഷണ
ലാബോറട്ടറിയും,
അവരുടെ അലക്ഷ്യ വും, നിരുത്തരവാദപരവും, ഒരു പക്ഷെ
മന:പ്പൂർവ്വം തന്നെയായ ചെയ്തികളും.
അപ്പോഴും, “ചങ്കിലെ മധുര
മനോജ്ഞ ചൈന”യുടെ അപദാനങ്ങൾ വാഴ്ത്തി രോമാഞ്ചമണിയുകയും,
ചില
രാഷ്ട്രങ്ങൾ
ഒന്നു
ചേർന്ന്
ചൈനയെ
വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നു
എന്ന്
വേവലാതിപ്പെടുകയും
ചെയ്യുകയാണ്
ഭാരതത്തിന്റെ
ഇങ്ങ്
തെക്കേ
അറ്റത്ത്
“കനലൊരു
തരി
മതി”
എന്ന
ഊറ്റത്തിൽ ഉറഞ്ഞു
തുള്ളുന്ന
ചില
രാഷ്ട്രീയ
കോമരങ്ങൾ.
രാജ്യങ്ങൾ
തമ്മിലുള്ള
സൗഹൃദം
നില
നിർത്താൻ
അന്നത്തെ
പ്രധാനമന്ത്രിമാരായിരുന്ന
ജവഹർലാൽ
നെഹ്രുവും,
ഷൌ
എൻ
ലായിയും
പഞ്ചശീല
തത്വങ്ങളും
“ഹിന്ദി
ചീനി
ഭായി
ഭായി”
മുദ്രാവാക്യവും
ഒക്കെ
പാടി നടന്നെങ്കിലും 1962 ഒക്റ്റോബറിൽ മക്
മോഹൻ
രേഖയും
മറി
കടന്ന്
ഇന്ത്യയെ
ആക്രമിച്ച്
വിശ്വാസവഞ്ചന
കാട്ടിയ
പാരമ്പര്യമാണ്
ചൈനക്കുള്ളത്. എന്നിട്ടും ചിലർക്ക്
ചോറിങ്ങും,
കൂറങ്ങും.
1972ൽ
ജനീവയിൽ കൂടിയ Biological Weapons
Convention അംഗീകരിച്ച ജൈവായുധ നിർമ്മാർജ്ജന കരാറിൽ
1984ൽ ഒപ്പു വച്ച ചൈന,
കരാറിന് വിരുദ്ധമായി പ്രവർത്തിച്ചതിലൂടെ അക്ഷന്തവ്യമായ അപരാധമാണ്
മുഴുവൻ
മനുഷ്യരാശി
യോടും ചെയ്തത്. ജീവിതതാളം എല്ലാ വിധത്തിലും
തെറ്റിച്ച്
ലോകത്തെയാകെ
നാശഗർത്തത്തിലേക്ക്
തള്ളിയിട്ടു
ചൈന.
പരിഹാസ
രൂപേണ പറയാറുണ്ട് ചൈനീസ് സാധനങ്ങൾക്ക് 6 മാസമെ കാലവധി ഉള്ളു
എന്ന്.
എന്നാൽ
ആദ്യമായി
അപകടകാരിയായ
ഒരു
ചൈനീസ്
നിർമ്മിത
വസ്തു
കൊറോണ
വൈറസ്സിന്റെ
രൂപത്തിൽ
രണ്ട്
വർഷമായി
ലോകത്തെ
ചൂഴ്ന്ന്
നില്ക്കുന്നു.
ശ്രീരാമ
ബാണം
പോലെ
ഏടുക്കുമ്പോൾ
ഒന്ന്,
തൊടുക്കുമ്പോൾ
പത്ത്,
കൊള്ളുമ്പോൾ
ആയിരം
എന്ന
കണക്കിന് തീവ്ര
വ്യാപന,
മാരക
ശേഷിയുള്ള രൂപാന്തരങ്ങൾ കൈവരിക്കുന്ന ഈ വൈറസ്സ് ഇനിയെത്രകാലം
?
വൂഹാൻ ബയോളജിക്കൽ ലാബ് നിർമ്മിച്ചതാണ്
കൊറോണ വൈറസ് എന്ന് ലോകത്തെ അറിയിച്ച ശാസ്ത്രജ്ഞ ഡോ.ലേ മെങ്ങ് യാൻ ഹോങ്ങ്കോങ്ങി ലേക്ക്പലായനം
ചെയ്യേണ്ടി വന്നു. ഡോ.ലി വെൻലി യാങ്ങും, ഒരു ഹൈലെവൽ സെക്യൂരിറ്റി തടവറയായ ആ റിസർച്ച്
ലാബിൽ നിന്നും പുറത്തു കടന്ന് കാര്യങ്ങൾ ലോകത്തെ ആറിയിക്കാൻ ശ്രമിക്കവെ ദുരൂഹ സാഹചര്യങ്ങളിൽ
മരണമടഞ്ഞു. കോവിഡ് 19 ആയിരുന്നു മരണകാരണം എന്ന് ഔദ്യോഗിക ഭാഷ്യം.
മെഡിക്കൽ ലോബിയുടെ ദുരയും, അത്യാർത്തിയുമാണ്
കൊറോണയുടെ ജനിതക മാറ്റങ്ങളും, പല ഡോസുകളായി എടുക്കേണ്ട വാക്സിനും എന്ന് അഭ്യൂഹങ്ങൾ
ഉണ്ട്. മെഡിക്കൽ ലോബിയുടെ സഹസ്രകോടികളുടെ വ്യവസായ
താല്പ്പര്യങ്ങൾ ആണത്രെ. തുടക്കം മുതൽ തന്നെ WHO ഈ വിഷയത്തിൽ വളരെ ലാഘവ ത്തോടെയുള്ള
നടപടികളാണ് കൈക്കൊണ്ടതെന്ന് പരക്കെ ജനം വിശ്വസിക്കുന്നു.
ഇതു മാത്രമല്ല, സ്വാഭാവിക മനുഷ്യ
ബുദ്ധിയും, നിർമ്മിത ബുദ്ധിയുമുപയോഗിച്ച് നവംനവങ്ങളായ ആശയങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ്
ചീനർ. കൃത്രിമ സൂര്യചന്ദ്രന്മാരെ പോലും ആവശ്യാനുസരണം ഉപയോഗിക്കാവുന്ന വിധം ബഹിരാകാശത്ത്
ഉറപ്പിച്ചു കഴിഞ്ഞു എന്ന മട്ടിൽ വർത്തകൾ വരുന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ
സമ്മേളനം നടക്കുമ്പോൾ തെളിഞ്ഞ കാലാവസ്ഥയായിരിക്കാൻ, ഭാരതത്തോളം വലിപ്പമുള്ള പ്രദേശത്തെ
കാലാവസ്ഥ നിയന്ത്രിതമാക്കിയത്രെ. മനുഷ്യരാശിയെ മാത്രമല്ല, പ്രപഞ്ചത്തെയാകെ സർവ്വ നാശത്തിലേക്കെത്തിക്കുകയാണ്
ആ രാജ്യം. പ്രകൃതിയുടെ താളം പരിപൂർണ്ണ മായും തെറ്റിക്കുന്ന ഇത്തരം പ്രവർത്തികൾ ചൈനയുടെ ശാസ്ത്രസാങ്കേതിക ഔന്നത്യത്തിന്റെ
തെളിവായി പറഞ്ഞ് അത്ഭുതാദരങ്ങളോടെ വായും പൊളിച്ചിരിക്കുന്നത് ആത്മഹത്യാപരമാണ്.
ശ്രീമഹാഭാരതത്തിൽ, ദിഗ്വിജയപർവ്വത്തിൽ
വടക്കൻ ദിക്കുകൾ ജയിക്കാൻ പോയ അർജ്ജുനൻ മാനസസരസ്ഥലം കീഴടക്കി വീണ്ടും വടക്കോട്ട് നീങ്ങി,
കുരുവർഷത്തിൽ കടക്കാൻ ശ്രമിക്കവെ ദ്വാരപാലകർ നിരുത്സാഹപ്പെടുത്തുന്ന തായി വിവരണമുണ്ട്.
ഉത്തരകുരുവർഷത്തിൽ കടന്നാൽ മനുഷ്യദേഹമുള്ള വർക്ക് ഒന്നും കാണാൻ തന്നെ പറ്റുകയില്ലെന്നും
നരന്മാർക്ക് അഗമ്യമാണ് ആ പ്രദേശമെന്നുമുള്ള പരാമർശത്തിൽ ചൈനയെയാണോ ഉദ്ദേശിച്ചിരിക്കുന്നതെന്ന്
സന്ദേഹം തോന്നുന്നു. റഷ്യ കഴിഞ്ഞാൽ ചൈനയാണ്
ഏറ്റവും അധികം രാജ്യങ്ങളുമായി (14) അതിർത്തി പങ്കിടുന്നത്. അവരിൽ ഭൂരിഭാഗവുമായും
അധിനിവേശ /അതിർത്തി തർക്കങ്ങളും ഉണ്ട്.
റഷ്യ ഉക്രെയിനെ ആക്രമിച്ചാൽ യുദ്ധം.
അമേരിക്കയടക്കമുള്ള നാറ്റോ സഖ്യരാജ്യ ങ്ങളും, യൂറോപ്യൻ യൂണിയനും താക്കീത് നല്കുന്നതാണ്
പുതിയ വാർത്ത. 2014 മുതലുള്ള റഷ്യൻ ഉക്രെയിൻ
സംഘർഷത്തിനാണോ സർവ്വവിനാശകാരിയായ ചൈനയുടെ പ്രവർത്തികൾക്കാണോ ഇന്ന് രാഷ്ട്രസഖ്യങ്ങൾ
പ്രാധാന്യം കൊടുക്കേ ണ്ടത്? 193 അംഗരാജ്യങ്ങളുള്ള ഐക്യരാഷ്ട്ര സഭയിൽ, വീറ്റോ അധികാരമുള്ള
അഞ്ച് രാജ്യങ്ങളിൽ ചൈനയും ഉൾപ്പെടുന്നു എങ്കിലും, എന്തു കൊണ്ട് ജീവിത ത്തിന്റെ എല്ലാ
മേഖലയിലും ജനതക്കും, രാഷ്ട്രങ്ങൾക്കും പ്രപഞ്ചത്തിനു തന്നെയും വിനാശകരമായ പ്രവർത്തികളിൽ
ഒരു കൂസലും കൂടാതെ വ്യാപൃതരാ കുന്ന ചൈനയെ സമഗ്രമായ ഉപരോധത്തിലൂടെയും, സമ്മർദ്ദത്തിലൂടെയും
മറ്റും ഒറ്റപ്പെടുത്തി വൂഹാനിലെ ലാബ് അടക്കം അവരുടെ വക്രബുദ്ധിയോടെയുള്ള ശാസ്ത്ര ഗവേഷണങ്ങളിൽ
നിന്ന് പിൻതിരിപ്പിക്കാനോ, അവയൊക്കെ നശിപ്പിക്കാനോ ശ്രമിക്കുന്നില്ല എന്നത് ആശ്ചര്യകരമായിരിക്കുന്നു….
============================