Wednesday 24 January 2024

 

സായാഹ്നത്തിന്റെ സ്വർണ്ണത്തിളക്കം മങ്ങി, അരുണിമ കലർന്നു തുടങ്ങി. ഒരു പിടി കുങ്കുമവർണ്ണം പ്രകൃതിയിലേക്ക് വാരിയെറിഞ്ഞ് സൂര്യൻ വിട പറയുന്നു.  ആദ്യ സമാഗമവേളയിൽ വ്രീളാവിവശയായ പ്രണയിനിയുടെ കവിൾത്തടങ്ങളിലെ ശോണിമ പോലെ തുടുപ്പും, മിനുപ്പും പ്രകൃതിക്ക് മിഴിവേകി.  അഴിച്ചിട്ട ചികുരഭാരം ഇരുളിമയായി പടരുന്നു.

 

പാടവരമ്പത്ത് മേയാൻ കൊണ്ടുപോയിരുന്ന ഗൗരിപ്പശുവും പുറകേ നന്ദിനി ക്ടാവും പടി കയറി ഓടി വന്നു. തൊഴുത്തിൽ വലിയ അലുമിനിയം ചരുവത്തിൽ പിണ്ണാക്കും. തവിടും  കാടിയുമൊക്കെ ചേർത്ത് വച്ചിരിക്കുന്ന വെള്ളമാണ് ലക്ഷ്യം.  മേക്കാൻ കൊണ്ട് പോയ ചന്ദ്രേട്ടൻ വരുന്നേയുള്ളൂ.

                                                            

തൃപ്രയാർ തേവരുടെ നിയമവെടിയൊച്ച ഒരു ചെറു കമ്പനമായി കടന്നു പോയി.  തറവാട്ടിലെ കാർന്നോത്തിയുടെ ശബ്ദം ഉയർന്നു.

 

“തങ്കേ ... .ഭാന്വോ .. ത്രിസന്ധ്യക്ക് വെളക്ക് കൊളുത്താണ്ടെബടെ പോയ് കേടക്കുണു  ഇവറ്റോള് ?”

“ദാ വര ണു   മുത്തശ്യെ . കാലും മൊഹോം കഴുകാർന്നു.”

ഉടുമുണ്ടിന്റെ കോന്തലപൊക്കി മുഖം തുടച്ചു കൊണ്ട് വടക്കിനിയിൽ നിന്ന് ഭാനു വന്നു. പരിഹാസച്ചുവയോടെ മുത്തശ്ശിയുടെ ചോദ്യം :

“ന്ന് സന്ധ്യാമിറ്റം അടിച്ച് തളിച്ചാവോ  കെട്ടിലമ്മ?”

“ഉവ്വ്                                 തള്ളക്യെന്തിന്റെ  കേടാ’   ഭാനു പിറുപിറുത്തു.

“ന്താന്ന്?... ങ്ങും...”  ഒന്നിരുത്തി മൂളിയിട്ട് മുത്തശ്ശി തുടർന്നു..

“ന്നാ നി  ഉമ്മറത്ത് നെലവെളക്ക് കത്തിക്ക്യാ. ന്ന ട്ട് തൊളസിത്തറേലും രക്ഷസ്സിനും  തിരി വക്ക്യാ. നേരം ശ്ശി വൈകേക്ക്ണു .”

“ല്ല്യ  മുത്തശ്ശി , മാതപ്പണിക്കര്ടെ  വെടി കേട്ടിട്ടില്ല്യ.”

 

സാധാരണ ഗതിയിൽ മുഖമടച്ച്‌ ഒരാട്ടും ശകാരവുമാണ് കിട്ടേണ്ടത് .

“ഭാ.ഒരുമ്പെട്ടോളെ. തേവരടെ  നേം വെഡ്യാണോ  പണിക്കര്ടെ ആന പ്പടക്കാണോ നെനക്ക് വല്യേത് . മിണ്ടാണ്ടെ  പൊയ്ക്കോളുന്റെ മുമ്പെന്ന്.”

പക്ഷെ അന്ന് മുത്തശ്ശി മിണ്ടീല്ല.  കാർന്നോര് വരണ കണ്ടോണ്ടാവും.

 

തൃപ്രയാർ ക്ഷേത്രത്തിൽ പീരങ്കിയോ കതനയോ നെറച്ച് സന്ധ്യാ സൂചക മായ ഒരു വെടി ഉണ്ടാകും. നിയമവെടി എന്ന് അറിയപ്പെട്ടിരുന്ന അത് കേട്ടാണ് ഗ്രാമങ്ങളിൽ സന്ധ്യക്ക് വിളക്ക് തെളിയിക്കുക. അതിന്റെ ശബ്ദവീചികൾ അങ്ങ് കൊടുങ്ങല്ലൂർ കുരുംബക്കാവിൽ വരെ കേൾക്കുത്രേ.

 

ഗ്രാമത്തിൽ ചെറിയൊരു പലചരക്ക് കട നടത്തിയിരുന്ന മാധവപ്പണിക്കരും അതേ  സമയം ഒരു വലിയ ഓലപ്പടക്കം പൊട്ടിക്കും. ചുറ്റുപാടുള്ളവർ അത് കേട്ടും വിളക്ക് കത്തിക്കാറുണ്ട്.  നേം വെടി എന്നാണ്  ഗ്രാമ്യം.  

 

“ദീപം...ദീപം...” ഭാനു നിലവിളക്കുമായി വന്നു. ദീപം തൊഴുത് ഭസ്മക്കുട്ടയിൽ നിന്ന് ഭസ്മം എടുത്ത് കുറി തൊട്ട് കാർന്നോർ ചോദിച്ചു.

“എടുത്തു കുട്ട്യോളൊക്കെ. നാമം ജപിക്കാറായില്ലേ .”

 

.മാമ്പൂവിന്റെയും  പിച്ചകത്തിന്റെയും സമ്മിശ്രസുഗന്ധമായിരിക്കും  ബ്രഹ്മരക്ഷസ്സിനേയും ഭുവനേശ്വരിയേയും കുടിയിരുത്തിയ തറക്ക് ചുറ്റും. ഭാനു ചേ ച്ചിയുടെ കൂടെ  അവിടെ തിരി വെക്കുമ്പോൾ കാർന്നോർ വിളിച്ചു.

“വേഗിങ്ക്ട് പോന്നോളൂ. . വല്ല എഴജന്തുക്കളുണ്ടാവും . കാവില് നൂറും പാലും കൊടുക്കാറായിട്ട്ണ്ട്.”

ദീപങ്ങൾ തെളിയിച്ച് കഴിഞ്ഞാൽ കുട്ടികൾ നിർബന്ധമായും പൂമുഖത്ത് നിറഞ്ഞ് കത്തുന്ന നിലവിളക്കിനരികിൽ ചമ്രം പടിഞ്ഞിരുന്ന് രാമനാമം ജപിക്കണം.. കാർന്നോരടെ പതിവ് രാമായണം വായന തീരും വരെ.

 “രാമ രാമ രാമ രാമ

രാമ  രാമ പാഹിമാം

രാമ പാദം ചേരണേ

മുകുന്ദ  രാമാ പാഹിമാം.”

 

പണ്ട്, സന്ധ്യക്ക്, ഗ്രാമത്തിലെ  ഇടവഴിയിലൂടെ ഒന്ന് നടന്നാൽ ഇരു വശത്തെയും വീടുകളിൽ നിന്ന് സന്ധ്യാനാമം പല ശ്രുതി ലയ താളങ്ങളിൽ  കുളിരണിയിക്കും. സുഖദമായ ഒരനുഭവം. ഓർമ്മകൾക്ക് സൂര്യ ശോഭ ..

 

ഇന്ന് നൂറ്റാണ്ടുകളുടെ കാത്തിരുപ്പിന് ശേഷം അയോദ്ധ്യയിൽ നടന്ന ശ്രീരാമ വിഗ്രഹ പ്രാണപ്രതിഷ്ഠ  TV യിൽ കണ്ടപ്പോൾ  പഴയൊരു നല്ല കാലം മനസ്സിൽ ഇതൾ വിടർത്തുന്നു. ശ്രീ രാമ പ്രഭുവിന്റെ അനുഗ്രഹം ഏവർക്കും ലഭ്യമാവട്ടെ. ഇനിയും സന്ധ്യക്ക് നമ്മുടെ വീടുകളിൽ നിന്നും രാമമന്ത്രം ഭക്തി സാന്ദ്രമായി ഉണർന്നുയരട്ടെ.   ജയ് ശ്രീ റാം .

 

 

 

Tuesday 1 February 2022

കേന്ദ്ര ബജറ്റ്

 

 

അങ്ങിനെ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി ശ്രീമതി.നിർമ്മല സീതാരാമൻ ഒന്നര മണിക്കൂർ നേരമെടുത്ത് പ്രഖ്യാപിച്ചു. പതിവ് തെറ്റാതെ, കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷ കക്ഷികളും, മീഡിയയും, സ്വയം അവരോധിതരായ സാമ്പത്തിക വിദഗ്ദ്ധരും  നിരാശാജനകം, സീറോ സം, ധനികർക്കുള്ളത്, കർഷകരേയും, പാവപ്പെട്ടവരേയും അവഗണിച്ച്ത് തുടങ്ങി സ്ഥിരം പല്ലവികൾ ബജറ്റിനെതിരെ പാടുന്നു. ഡിജിറ്റൽ ഇന്ത്യയുടെ 25 വർഷത്തേക്കുള്ള വികസനത്തിന്റെ തുടക്കമാണിതിൽ പ്രതിഫലിക്കുന്നതെന്ന് കേന്ദ്രവും, അനുഭാവി സംഘടനകളും, വ്യക്തികളും ബജറ്റിനെപ്രശംസിക്കുന്നു.

 

ആദായനികുതി സ്ലാബിൽ മറ്റമൊന്നും വന്നില്ല എന്നതും, ഒരുകാലത്ത് അഡംബരമായിരുന്നെങ്കിലും ഇന്ന് അവശ്യ വസ്തുക്കളായി മാറിയ പല ഉപഭോഗ വസ്തുക്കളുടെയും വിലയിൽ കുറവ് വന്നില്ല എന്നതുമാണ് തങ്ങളുടെ പ്രശ്നമെന്ന് എന്റെ ചില സുഹൃത്തുക്കൾ.ഇതൊന്നും പ്രശ്നമേയല്ലെന്ന് വേറെ ചിലർ. ബജറ്റ് നന്നായിരിക്കട്ടെ, ജനങ്ങൾ നന്നായിരിക്കട്ടെ. ഭാരതം നന്നായിരിക്കട്ടെ.


Sunday 30 January 2022

 

കാലികമായ ചില ആകുലതകൾ

ഇന്ന് ജനുവരി 30. നമ്മുടെ നാട്ടിൽ കൊ​‍റോണ കാലു കുത്തിയിട്ട് രണ്ട് വർഷം. വർഷികാഘോഷത്തിന് മാറ്റു കൂട്ടാൻ ഇതാ വൈറസ്സിന്റെ പുതിയ വകഭേദംനിയോകോവ്”  ഉടനെ റിലീസാകുന്നു. അത്യന്ത വ്യാപനശേഷിയുള്ള ഇത് മനുഷ്യ രാശിയെ ഗ്രസിക്കാൻ ഒരു ചെറിയ രൂപാന്തരത്തിന്റെ കൂടി ആവശ്യകതയെ ഉള്ളു എന്ന് വൂഹാനിലെ ഗവേഷകർ.  ബാധിക്കുന്ന മൂന്നിൽ ഒരാൾക്ക് മരണം എന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് വർഷമായി  ലോകജനത കൊറോണയുടേയും, അതിന്റെ അനേകം  രൂപാന്തരങ്ങളുടേയും ആക്രമണത്തിൽ നാനാവിധ വൈഷമ്യങ്ങളും, ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. എല്ലാത്തിനും കാരണം ചൈനയും, വൂഹാൻ പ്രവിശ്യയിലെ വൈറോളജി ഗവേഷണ ലാബോറട്ടറിയും, അവരുടെ അലക്ഷ്യ വും, നിരുത്തരവാദപരവും, ഒരു പക്ഷെ  മന:പ്പൂർവ്വം തന്നെയായ  ചെയ്തികളും.

അപ്പോഴും, “ചങ്കിലെ മധുര മനോജ്ഞ ചൈന”യുടെ അപദാനങ്ങൾ വാഴ്ത്തി രോമാഞ്ചമണിയുകയും, ചില രാഷ്ട്രങ്ങൾ ഒന്നു ചേർന്ന് ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നു എന്ന് വേവലാതിപ്പെടുകയും ചെയ്യുകയാണ് ഭാരതത്തിന്റെ ഇങ്ങ് തെക്കേ അറ്റത്ത്കനലൊരു തരി മതി” എന്ന ഊറ്റത്തിൽ  ഉറഞ്ഞു തുള്ളുന്ന ചില രാഷ്ട്രീയ കോമരങ്ങൾ. രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം നില നിർത്താൻ അന്നത്തെ പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്രുവും, ഷൌ എൻ ലായിയും പഞ്ചശീല തത്വങ്ങളുംഹിന്ദി ചീനി ഭായി ഭായി” മുദ്രാവാക്യവും ഒക്കെ പാടി നടന്നെങ്കിലും 1962 ഒക്റ്റോബറിൽ മക് മോഹൻ രേഖയും മറി കടന്ന് ഇന്ത്യയെ ആക്രമിച്ച് വിശ്വാസവഞ്ചന കാട്ടിയ പാരമ്പര്യമാണ് ചൈനക്കുള്ളത്.  എന്നിട്ടും ചിലർക്ക് ചോറിങ്ങും, കൂറങ്ങും.

1972 ജനീവയിൽ  കൂടിയ Biological Weapons Convention അംഗീകരിച്ച  ജൈവായുധ  നിർമ്മാർജ്ജന കരാറിൽ 1984 ഒപ്പു വച്ച ചൈന, കരാറിന് വിരുദ്ധമായി പ്രവർത്തിച്ചതിലൂടെ അക്ഷന്തവ്യമായ അപരാധമാണ് മുഴുവൻ മനുഷ്യരാശി യോടും ചെയ്തത്. ജീവിതതാളം എല്ലാ വിധത്തിലും തെറ്റിച്ച് ലോകത്തെയാകെ നാശഗർത്തത്തിലേക്ക് തള്ളിയിട്ടു ചൈന. പരിഹാസ രൂപേണ പറയാറുണ്ട് ചൈനീസ് സാധനങ്ങൾക്ക് 6 മാസമെ കാലവധി ഉള്ളു എന്ന്. എന്നാൽ ആദ്യമായി അപകടകാരിയായ ഒരു ചൈനീസ് നിർമ്മിത വസ്തു കൊറോണ വൈറസ്സിന്റെ രൂപത്തിൽ രണ്ട് വർഷമായി ലോകത്തെ ചൂഴ്ന്ന് നില്ക്കുന്നു. ശ്രീരാമ ബാണം പോലെ ഏടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, കൊള്ളുമ്പോൾ ആയിരം എന്ന കണക്കിന് തീവ്ര വ്യാപന, മാരക ശേഷിയുള്ള  രൂപാന്തരങ്ങൾ കൈവരിക്കുന്ന  വൈറസ്സ് ഇനിയെത്രകാലം ? 

വൂഹാൻ ബയോളജിക്കൽ ലാബ് നിർമ്മിച്ചതാണ് കൊറോണ വൈറസ് എന്ന് ലോകത്തെ അറിയിച്ച ശാസ്ത്രജ്ഞ ഡോ.ലേ മെങ്ങ് യാൻ ഹോങ്ങ്കോങ്ങി ലേക്ക്പലായനം ചെയ്യേണ്ടി വന്നു. ഡോ.ലി വെൻലി യാങ്ങും, ഒരു ഹൈലെവൽ സെക്യൂരിറ്റി തടവറയായ ആ റിസർച്ച് ലാബിൽ നിന്നും പുറത്തു കടന്ന് കാര്യങ്ങൾ ലോകത്തെ ആറിയിക്കാൻ ശ്രമിക്കവെ ദുരൂഹ സാഹചര്യങ്ങളിൽ മരണമടഞ്ഞു. കോവിഡ് 19 ആയിരുന്നു മരണകാരണം എന്ന് ഔദ്യോഗിക ഭാഷ്യം.

മെഡിക്കൽ ലോബിയുടെ ദുരയും, അത്യാർത്തിയുമാണ് കൊറോണയുടെ ജനിതക മാറ്റങ്ങളും, പല ഡോസുകളായി എടുക്കേണ്ട വാക്സിനും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്. മെഡിക്കൽ ലോബിയുടെ സഹസ്രകോടികളുടെ  വ്യവസായ  താല്പ്പര്യങ്ങൾ ആണത്രെ. തുടക്കം മുതൽ തന്നെ WHO ഈ വിഷയത്തിൽ വളരെ ലാഘവ ത്തോടെയുള്ള നടപടികളാണ് കൈക്കൊണ്ടതെന്ന് പരക്കെ ജനം വിശ്വസിക്കുന്നു.

ഇതു മാത്രമല്ല, സ്വാഭാവിക മനുഷ്യ ബുദ്ധിയും, നിർമ്മിത ബുദ്ധിയുമുപയോഗിച്ച് നവംനവങ്ങളായ ആശയങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ് ചീനർ. കൃത്രിമ സൂര്യചന്ദ്രന്മാരെ പോലും ആവശ്യാനുസരണം ഉപയോഗിക്കാവുന്ന വിധം ബഹിരാകാശത്ത് ഉറപ്പിച്ചു കഴിഞ്ഞു എന്ന മട്ടിൽ വർത്തകൾ വരുന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം നടക്കുമ്പോൾ തെളിഞ്ഞ കാലാവസ്ഥയായിരിക്കാൻ, ഭാരതത്തോളം വലിപ്പമുള്ള പ്രദേശത്തെ കാലാവസ്ഥ നിയന്ത്രിതമാക്കിയത്രെ. മനുഷ്യരാശിയെ മാത്രമല്ല, പ്രപഞ്ചത്തെയാകെ സർവ്വ നാശത്തിലേക്കെത്തിക്കുകയാണ് ആ രാജ്യം. പ്രകൃതിയുടെ താളം പരിപൂർണ്ണ മായും തെറ്റിക്കുന്ന  ഇത്തരം പ്രവർത്തികൾ ചൈനയുടെ ശാസ്ത്രസാങ്കേതിക ഔന്നത്യത്തിന്റെ തെളിവായി പറഞ്ഞ് അത്ഭുതാദരങ്ങളോടെ വായും പൊളിച്ചിരിക്കുന്നത് ആത്മഹത്യാപരമാണ്.

ശ്രീമഹാഭാരതത്തിൽ, ദിഗ്വിജയപർവ്വത്തിൽ വടക്കൻ ദിക്കുകൾ ജയിക്കാൻ പോയ അർജ്ജുനൻ മാനസസരസ്ഥലം കീഴടക്കി വീണ്ടും വടക്കോട്ട് നീങ്ങി, കുരുവർഷത്തിൽ കടക്കാൻ ശ്രമിക്കവെ ദ്വാരപാലകർ നിരുത്സാഹപ്പെടുത്തുന്ന തായി വിവരണമുണ്ട്. ഉത്തരകുരുവർഷത്തിൽ കടന്നാൽ മനുഷ്യദേഹമുള്ള വർക്ക് ഒന്നും കാണാൻ തന്നെ പറ്റുകയില്ലെന്നും നരന്മാർക്ക് അഗമ്യമാണ് ആ പ്രദേശമെന്നുമുള്ള പരാമർശത്തിൽ ചൈനയെയാണോ ഉദ്ദേശിച്ചിരിക്കുന്നതെന്ന് സന്ദേഹം തോന്നുന്നു. റഷ്യ കഴിഞ്ഞാൽ ചൈനയാണ്  ഏറ്റവും അധികം രാജ്യങ്ങളുമായി (14) അതിർത്തി പങ്കിടുന്നത്. അവരിൽ ഭൂരിഭാഗവുമായും അധിനിവേശ /അതിർത്തി  തർക്കങ്ങളും ഉണ്ട്. 

റഷ്യ ഉക്രെയിനെ ആക്രമിച്ചാൽ യുദ്ധം. അമേരിക്കയടക്കമുള്ള നാറ്റോ സഖ്യരാജ്യ ങ്ങളും, യൂറോപ്യൻ യൂണിയനും താക്കീത് നല്കുന്നതാണ് പുതിയ  വാർത്ത. 2014 മുതലുള്ള റഷ്യൻ ഉക്രെയിൻ സംഘർഷത്തിനാണോ സർവ്വവിനാശകാരിയായ ചൈനയുടെ പ്രവർത്തികൾക്കാണോ ഇന്ന് രാഷ്ട്രസഖ്യങ്ങൾ പ്രാധാന്യം കൊടുക്കേ ണ്ടത്? 193 അംഗരാജ്യങ്ങളുള്ള ഐക്യരാഷ്ട്ര സഭയിൽ, വീറ്റോ അധികാരമുള്ള അഞ്ച് രാജ്യങ്ങളിൽ ചൈനയും ഉൾപ്പെടുന്നു എങ്കിലും, എന്തു കൊണ്ട് ജീവിത ത്തിന്റെ എല്ലാ മേഖലയിലും ജനതക്കും, രാഷ്ട്രങ്ങൾക്കും പ്രപഞ്ചത്തിനു തന്നെയും വിനാശകരമായ പ്രവർത്തികളിൽ ഒരു കൂസലും കൂടാതെ വ്യാപൃതരാ കുന്ന ചൈനയെ സമഗ്രമായ ഉപരോധത്തിലൂടെയും, സമ്മർദ്ദത്തിലൂടെയും മറ്റും ഒറ്റപ്പെടുത്തി വൂഹാനിലെ ലാബ് അടക്കം അവരുടെ വക്രബുദ്ധിയോടെയുള്ള ശാസ്ത്ര ഗവേഷണങ്ങളിൽ നിന്ന് പിൻതിരിപ്പിക്കാനോ, അവയൊക്കെ നശിപ്പിക്കാനോ ശ്രമിക്കുന്നില്ല എന്നത് ആശ്ചര്യകരമായിരിക്കുന്നു….

 

============================

 

 

Saturday 20 July 2019



Tender Emotions
Silence.... your frigid silence...
Similar to glacial snow, it wraps and freezes
Moulding me to an icy statuette;

Reticence.... your scorching reticence...
Akin to funeral fire, it burns and devours
Incinerating me like a blazing effigy;

My plight is that of a juvenile relict
Victimized for ferocious self immolation
Sati - on the pyre of the old groom;

Yet my heart loves to chant your name
Conscience rollicks in hilarious reflections
Making this Sivarathri also unique .

           ===========

        










നുറുങ്ങുകൾ

The following lines are thoughts that 






അകലുമ്പൊഴൊക്കെയും തീവ്രമായ് തീരുമീ                      Love becomes intensive on bereavement
സ്നേഹമെന്നാരോ പറഞ്ഞതുംപ്രണയികൾ                   States some anonymous;  which lovers
ആണയിട്ടനുഭവ വേദ്യമായ് ചൊന്നതും                              Swear upon to be their explicit experience
സത്യമായ്തന്നെ ഭവിക്കുന്നിതെപ്പൊഴും.                               It transpires as absolute truth ever always.







 ആതിരനിലാവിന്മത്തു പിടിപ്പിക്കുന്ന സ്നിഗ്ദ്ധത കൈ വന്നിരിക്കുന്നല്ലോ!
സഖീനീയ്യെങ്ങാൻ പൗർണ്ണമിത്തിങ്കളെ നോക്കി മന്ദഹസിച്ചുവോ?
 മഴനീർ മുത്തുകൾ കളഭക്കുളിരാർന്ന് പൊഴിയുകയാണല്ലോ!
ആകാശഗംഗയിൽ നിന്നുയർന്ന നീരദജാലം നിൻ പേലവാംഗുലികളുടെ തലോടലേറ്റുവോ?
 മന്ദസമീരണൻ സിരകളെ ത്രസിപ്പിക്കുന്ന സുഗന്ധവാഹിയായിരിക്കുന്നുവല്ലോ!
നീരാട്ടുകടവിൽ അത്നിൻ മൃദുമേനിയെത്തഴുകിയൊഴുകുകയുണ്ടായോ?
എല്ലാം നന്ന്.. എങ്കിലും
 ഇടക്കിടെപാൽ നിലാവില്ലാത്തകുളിർ മഴ പൊഴിയാത്തഇളം തെന്നൽ വീശാത്ത
ചില നിശീധിനികളിൽ  എന്തേ ഇത്ര കരാളകാളിമ  കലരുന്നു?
ഒരു പക്ഷേ.. നിൻ മനസ്സിൻ... ഇല്ല...... അങ്ങിനെയല്ലാതിരിക്കട്ടെ. 


This moonlight has compiled inebriating, serene effulgence!
Darling; have you gazed and radiantly smiled at the full moon?
These pearly raindrops shower and douse in sandal paste coolness!
Have your tender fingers fondled the clouds of celestial Ganges?
This breeze radiates romantic aroma, stimulating exotic passion!
Whether it has embraced your effeminate softness on flow?

All Well Dear...But still...
At times..., why certain nights are so scary pitch dark, when there is
No milky luminescence, no drizzling cool rains or no gentle air currents?
Perhaps ... a piece of your apprehensive mind..., No... Let it be not so.