|
അങ്ങിനെ
എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് ഇന്ന്
ധനമന്ത്രി ശ്രീമതി.നിർമ്മല സീതാരാമൻ
ഒന്നര മണിക്കൂർ നേരമെടുത്ത് പ്രഖ്യാപിച്ചു.
പതിവ് തെറ്റാതെ, കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷ കക്ഷികളും, മീഡിയയും, സ്വയം അവരോധിതരായ സാമ്പത്തിക
വിദഗ്ദ്ധരും നിരാശാജനകം,
സീറോ സം, ധനികർക്കുള്ളത്, കർഷകരേയും,
പാവപ്പെട്ടവരേയും അവഗണിച്ച്ത് തുടങ്ങി സ്ഥിരം പല്ലവികൾ
ബജറ്റിനെതിരെ പാടുന്നു. ഡിജിറ്റൽ ഇന്ത്യയുടെ 25
വർഷത്തേക്കുള്ള വികസനത്തിന്റെ തുടക്കമാണിതിൽ പ്രതിഫലിക്കുന്നതെന്ന് കേന്ദ്രവും, അനുഭാവി സംഘടനകളും, വ്യക്തികളും
ബജറ്റിനെപ്രശംസിക്കുന്നു. ആദായനികുതി
സ്ലാബിൽ മറ്റമൊന്നും വന്നില്ല എന്നതും, ഒരുകാലത്ത്
അഡംബരമായിരുന്നെങ്കിലും ഇന്ന് അവശ്യ വസ്തുക്കളായി
മാറിയ പല ഉപഭോഗ വസ്തുക്കളുടെയും
വിലയിൽ കുറവ് വന്നില്ല എന്നതുമാണ്
തങ്ങളുടെ പ്രശ്നമെന്ന് എന്റെ ചില സുഹൃത്തുക്കൾ.ഇതൊന്നും
പ്രശ്നമേയല്ലെന്ന് വേറെ ചിലർ. ബജറ്റ്
നന്നായിരിക്കട്ടെ, ജനങ്ങൾ നന്നായിരിക്കട്ടെ. ഭാരതം
നന്നായിരിക്കട്ടെ. |
No comments:
Post a Comment